എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു:കോർപറേഷൻറെ കൊതുകു നിർമ്മാർജ്ജനം ഫലപ്രദമല്ലെന്ന് ആക്ഷേപം

ജില്ലയിൽ ഈ മാസം 143 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനില്‍.രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു:കോർപറേഷൻറെ കൊതുകു നിർമ്മാർജ്ജനം ഫലപ്രദമല്ലെന്ന് ആക്ഷേപം

കൊച്ചി;എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു.ജില്ലയിൽ ഈ മാസം 143 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനിലാണ്.രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.കൊതുക് നശീകരണം ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും  കോർപ്പറേഷൻ  നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.നഗരസഭയിലെ കൊതുകുനിർമാജന സ്ക്വാഡിന്‍റെ പ്രവർത്തനം നിർജീവമാണെന്നും ആക്ഷേപമുണ്ട്.