കരുനാഗപ്പള്ളിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്നു സംശയം

കരുനാഗപ്പള്ളിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്നു സംശയം

കൊല്ലം ∙ ദമ്പതികൾ ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. ആത്മഹത്യയെന്നു സംശയം. കരുനാഗപ്പള്ളി തൊടിയൂർ കല്ലേലി ഭാഗം കോട്ടൂർ തെക്കതിൽ സാബു (52), ഭാര്യ ഷീജ (48) എന്നിവരാണു മരിച്ചത്. കടബാധ്യതയെത്തുടർന്നു വീടുവിറ്റ ശേഷം ബന്ധു വീട്ടിലായിരുന്നു ഇവരുടെ താമസം. ശരീരത്തു വൈദ്യുതി കടത്തിവിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയുന്നു.