കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം; ചരിത്ര നേട്ടം

ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം; ചരിത്ര നേട്ടം

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ചരിത്രനേട്ടവുമായി ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ്  മെഡലുറപ്പിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സ് ഫോറില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സെമിയിൽ ഫിജിയെ കീഴടക്കിയാണ് ദ ക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിന്നെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനോട് 8-26 എന്ന സ്കോറില്‍ തോറ്റ് പുറത്തായിരുന്നു.