ചൂരി പ്രഥമ ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ചൂരി പ്രഥമ ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ദുബായ്: യൂ.എ.ഇയിൽ താമസിക്കുന്ന ചൂരി നിവാസികൾ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം പ്രമുഖ വ്യവസായി മധൂർ ഹംസ ചൂരിയിലെ പൗര പ്രമുഖൻ ഷാഫി പാറക്കട്ടിന് നൽകി നിർവഹിച്ചു .

ദുബായ് അൽ- ഖിസൈസ് വുഡ്ലം പാർക്ക് ഗ്രൗണ്ടിൽ ഡിസംബർ 24ന് നടക്കുന്ന ചൂരി നിവാസികളുടെ സംഗമത്തിൽ ചൂരിയിലെ സാംസ്‌കാരിക നേതാക്കന്മാർ,വ്യവസായികൾ,കലാ കായിക പ്രേമികൾ സംബന്ധിക്കുമെന്ന് സംഘടകർ അറിയിച്ചു.

യോഗത്തിൽ ഷാഫി ചൂരി,ഹസ്‌ക്കർ ചൂരി, മമ്മു ഫുജെറ, മൻസൂർ ചൂരി,നിഷാദ് ചൂരി,റംഷീദ് ചൂരി(തപ്പി),സവാദ് ചൂരി, കാഷിഫ് ചൂരി എന്നിവർ സംബന്ധിച്ചു.