ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ വിട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു

വ്യാഴാഴ്ച രാത്രി 11 മണിയോടെ യാണ് അപകടം.

ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ വിട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ വിട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു. മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകന്‍ സാദാത്ത് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ യാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നാരായണന്റെ മകന്‍ പ്രസാദ് (32) , കീക്കാന്‍ തോട്ടത്തിലെ ചോയിയുടെ മകന്‍ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകന്‍ സാബിര്‍ (25) എന്നിവരെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.