വരക്കാട് – പറമ്പ റോഡിലെ ചീർക്കയം പാലത്തിന്റെ അടിഭാഗം തകർന്ന് അപകട ഭീഷണി

വരക്കാട് – പറമ്പ റോഡിലെ ചീർക്കയം പാലത്തിന്റെ അടിഭാഗം തകർന്ന് അപകട ഭീഷണി

വെള്ളരിക്കുണ്ട്: വരക്കാട് – പറമ്പ റോഡിലെ ചീർക്കയം പാലത്തിന്റെ അടിഭാഗം തകർന്ന് അപകട ഭീഷണി. മൂന്ന് വർഷം മുമ്പുണ്ടായ ശക്തമായ കാലവർഷത്തിലാണ് തൂണിന്റെ അടിഭാഗം പൊട്ടിയത്. രണ്ട് വർഷമായിട്ടും നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. ദിവസവും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് പാലം. 1994ൽ ആണ് പാലം നിർമിച്ചത്.രണ്ട് വർഷം മുൻപ് റോഡ് നവീകരിച്ച് മെക്കാഡം ടാറിങ് നടത്തുമ്പോൾ റോഡിനു വീതി കൂട്ടാൻ പാലത്തിന്റെ അരികിൽ കോൺക്രീറ്റ് ഇട്ടെങ്കിലും അടിഭാഗത്ത്‌ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.  മെക്കാടം റോഡിൽ പാലത്തിന്റെ അടുത്ത് സുരക്ഷയ്ക്കായി നിർമിച്ച സിമന്റ്  മതിൽ കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും മറിഞ്ഞുവീണത്  അപകട സാധ്യത കൂട്ടുന്നു.  ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ  കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങി. കാലവർഷം ശക്തമാകുന്നതിന് മുൻപേ അടിയന്തരമായും അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം