കേസുകൾ ഒഴിവാക്കണം’; കാസർകോട് ടവറിൽ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു

കേസുകൾ ഒഴിവാക്കണം’; കാസർകോട് ടവറിൽ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു

കാസർകോട്: പാലക്കുന്നിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്റെ പേരിലുള്ള കേസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. കഴുത്തിൽ കയർ കുരുക്കിയാണ് ടവറിന് മുകളിൽ ഷൈജുവിന്റെ നിൽപ്പ്. അടിപിടി, മയക്ക് മരുന്ന് ഉൾപ്പടെ പത്തിലധികം കേസുകൾ ഷൈജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും വിവരമറിഞ്ഞ് തടിച്ചുകൂടി. ഷൈജുവിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമത്തിലാണ് ആളുകൾ.