പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങൾക്കെതിരെ കേസ്

പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങൾക്കെതിരെ കേസ്

ന്യൂഡൽഹി▪️  പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങൾക്കെതിരെ കേസ്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, രൺവീർ സിങ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക തമന്ന ഹാഷ്മിയാണ് മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അഭിനേതാക്കൾ അവതരിപ്പിക്കുന്ന പരസ്യങ്ങൾ ഈ വസ്തുക്കൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം.

താരങ്ങൾക്കെതിരെ ഐപിസി സെക്ഷൻ 311 , 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കൽ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.