ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 32.5 കോടിയുടെ സ്വർണം പിടികൂടി

റവന്യൂ ഇന്റലിജൻസ് എയർ കാർഗോ കോംപ്ലക്‌സിൽ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തത്.

ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 32.5 കോടിയുടെ സ്വർണം പിടികൂടി

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 32.5 കോടി വിലമതിക്കുന്ന 61.5 kg സ്വർണം പിടിച്ചെടുത്തു. റവന്യൂ ഇന്റലിജൻസ് എയർ കാർഗോ കോംപ്ലക്‌സിൽ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തത്.

ഗോൾഡൻ ടാപ്പ്’ എന്ന പേരിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിലാണ് സ്വർണം പിടികൂടിയത്. ഇറക്കുമതി ചെയ്ത ട്രയാംഗിൾ വാൽവുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 24 കാരറ്റ് സ്വർണം കണ്ടെത്തിയത്. ചരക്ക് ചൈനയിലെ ഗ്വാങ്‌ഷൗവിൽ നിന്ന് ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തുകയായിരുന്നു.