“ക്ലീൻ കാസർകോട്” 15 കേസുകൾ റെജിസ്റ്റർ ചെയ്ത് ബേക്കൽ പോലീസ്; പിടികൂടിയത് 2 കിലോ കഞ്ചാവും 30 ഗ്രാം എംഡിഎംഎയും

ഉദുമ പടിഞ്ഞാർ, പള്ളം എന്നിവിടങ്ങളിൽ നിന്നായി വില്പനക്കെത്തിച്ച 10 ഗ്രാം എം ഡി എം എ പിടികൂടുകയും ഷാജഹാൻ (33) കീഴൂർ, മുഹമ്മദ്‌ ഖൈസ് (31), ബണ്ടിച്ചാൽ തെക്കിൽ , മൊയ്‌ദീൻ ജാസിദ് (34) കൂവത്തൊട്ടി, കളനാട് എന്നിവരെ അറസ്റ്റ് ചെയ്യുകയും കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് ബീഡി വലിച്ച മറ്റ് 3 പേരെ പിടികൂടി കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

“ക്ലീൻ കാസർകോട്” 15 കേസുകൾ റെജിസ്റ്റർ ചെയ്ത് ബേക്കൽ പോലീസ്; പിടികൂടിയത് 2 കിലോ കഞ്ചാവും 30 ഗ്രാം എംഡിഎംഎയും

ബേക്കൽ : “ക്ലീൻ കാസർകോട്” 15 കേസുകൾ റെജിസ്റ്റർ ചെയ്ത് ബേക്കൽ പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ:  വൈഭവ് സക്സേന IPS ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് ന്റെ ഭാഗമായി ബേക്കൽ പോലീസ് സബ് ഡിവിഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ 10/08/2022  രാത്രി മുതൽ രാവിലെ വരെ ഡി വൈ എസ് പി സി കെ  സുനിൽ കുമാർ  ന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ  ബേക്കൽ പോലീസ് സ്റ്റേഷനിൽ മാത്രം 5 കേസുകൾ രജിസ്റ്റർ ചെയ്തു . ഉദുമ പടിഞ്ഞാർ, പള്ളം എന്നിവിടങ്ങളിൽ നിന്നായി  വില്പനക്കെത്തിച്ച 10 ഗ്രാം  എം ഡി എം എ  പിടികൂടുകയും ഷാജഹാൻ (33) കീഴൂർ, മുഹമ്മദ്‌ ഖൈസ് (31), ബണ്ടിച്ചാൽ തെക്കിൽ , മൊയ്‌ദീൻ ജാസിദ് (34) കൂവത്തൊട്ടി, കളനാട് എന്നിവരെ  അറസ്റ്റ് ചെയ്യുകയും കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് ബീഡി വലിച്ച മറ്റ് 3 പേരെ പിടികൂടി കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. മിന്നൽ പരിശോധനയിൽ ബേക്കൽ ഇൻസ്‌പെക്ടർ  വിപിൻ യു പി, എസ് ഐ  രജനീഷ് എം, എസ് ഐ   ജയരാജൻ എസ് സി പി ഒ  മാരായ സുധീർ ബാബു, സനൽ സി കെ. സനീഷ് കുമാർ സി പി ഒ മാരായ സുരേഷ്,സന്തോഷ്‌, നിതിൻ എന്നിവരും ഉണ്ടായിരുന്നു. ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നാളിതുവരെ ബേക്കൽ സബ്ഡിവിഷൻ പോലീസ് 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2 കിലോ കഞ്ചാവും 30 ഗ്രാം എം ഡി എം എയും പിടികൂടിയതിൽ 7 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.