ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി തെരഞ്ഞെടുപ്പിൽ ബദർ അൽ സമാ ആശുപത്രി എംഡി അബ്ദുൾ ലത്തീഫ് വിജയിച്ചു

21 അംഗ ബോർഡിൽ ഏക വിദേശ നിക്ഷേപക സീറ്റ് നേടുന്ന ആദ്യ പ്രവാസിയാണ് അബ്ദുൾ ലത്തീഫ്. കാസർകോട് ഉപ്പള ഗേറ്റ് സ്വദേശിയാണ് അബ്ദുൾ ലത്തീഫ്. 

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി തെരഞ്ഞെടുപ്പിൽ ബദർ അൽ സമാ ആശുപത്രി എംഡി അബ്ദുൾ ലത്തീഫ് വിജയിച്ചു

മസ്‌കറ്റ്: ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ) ബോർഡിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ അബ്ദുൾ ലത്തീഫ് വിജയിച്ചു.

21 അംഗ ബോർഡിൽ ഏക വിദേശ നിക്ഷേപക സീറ്റ് നേടുന്ന ആദ്യ പ്രവാസിയാണ് അബ്ദുൾ ലത്തീഫ്. കാസർകോട് ഉപ്പള ഗേറ്റ് സ്വദേശിയാണ് അബ്ദുൾ ലത്തീഫ്. 

മസ്‌കറ്റ് ഗവർണറേറ്റിൽ നിന്നുള്ള വിജയികളിൽ അരീജ് മൊഹ്‌സിൻ ഹൈദർ ദാർവിഷ്, ഖലീൽ അൽ ഖോൻജി, സിഹാം അൽ ഹർത്തിയ, റാഷിദ് അൽ മുസ്ലേഹി, റെധാ ജുമാ സാലിഹ് എന്നിവരും ഉൾപ്പെടുന്നു.
ഐസൽ ബിൻ അബ്ദുല്ല അൽ-റവാസ്, അബ്ദുല്ല ബിൻ മസൂദ് അൽ-ഹാർത്തി, മുസ്തഫ ബിൻ അഹമ്മദ് സൽമാൻ, സൗദ് ബിൻ അഹമ്മദ് അൽ-നഹാരി, ഹുസൈൻ ഹസൻ അബ്ദുൾ-ഹുസൈൻ എന്നിവർ പൊതു ഓഹരി ഉടമകളായ കമ്പനികളിൽ നിന്നുള്ള വിജയികളാണ്.