പ്രഗ്നാനന്ദയെ തകർത്ത് അരവിന്ദ് ചിദംബരത്തിന് ദുബൈ ചെസ് ഓപൺ കിരീടം

പ്രഗ്നാനന്ദയെ തകർത്ത് അരവിന്ദ് ചിദംബരത്തിന് ദുബൈ ചെസ് ഓപൺ കിരീടം

ദുബൈ: ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽപിച്ച് ശ്രദ്ധേയനായ ആർ. പ്രഗ്നാനന്ദയെ തകർത്ത് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അരവിന്ദ് ചിദംബരത്തിന് ദുബൈ ചെസ് ഓപൺ കിരീടം. ഒമ്പതാം റൗണ്ടിലാണ് സ്വന്തം നാട്ടുകാരനായ കൗമാര സെൻസേഷൻ പ്രഗ്നാനന്ദയെ 22കാരൻ തകർത്തത്. അരവിന്ദ് 7.5 പോയന്റ് നേടിയപ്പോൾ പ്രഗ്നാനന്ദയും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ പ്രെഡ്കെ അലക്സാണ്ടറും ഏഴ് പോയൻറുമായി രണ്ടാം സ്ഥാനം പങ്കിട്ടു.