അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ: റിപ്പോർട്ട് സ്പീക്കർക്ക്; നടപടി ഉടൻ

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ: റിപ്പോർട്ട് സ്പീക്കർക്ക്; നടപടി ഉടൻ

തിരുവനന്തപുരം∙ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ സുരക്ഷാ പരിശോധന മറികടന്ന് ലോക കേരള സഭ നടന്ന നിയമസഭാ മന്ദിരത്തിനുള്ളിൽ പ്രവേശിച്ച സംഭവത്തിൽ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കർ എം.ബി.രാജേഷിനു കൈമാറി. തുടര്‍നടപടി സ്പീക്കര്‍ തീരുമാനിക്കും. നടപടി ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിതാ പുല്ലയില്‍ നിയമസഭയില്‍ കടന്നത് ഗുരുതര വീഴ്ചയാണെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. അനിത പുല്ലയിൽ ഏറെ നേരം ചെലവഴിച്ചത് സഭാ ടിവിയുടെ ഓഫിസിലായതിനാല്‍ കരാര്‍ കമ്പനി ജീവനക്കാരുടെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്. അനിതയ്ക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് അനുവദിച്ചിരുന്നില്ലെന്ന് നോർക്ക വ്യക്തമാക്കിയിരുന്നു.