ആലിയ- രൺബീർ വിവാഹം; വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു
വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം തന്നെ തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്‍ബീറിന്റെയും ആലിയയുടെയും വീടുകളും രണ്‍ബീര്‍ താമസിക്കുന്ന ഫ്ളാറ്റും മറ്റും വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയെടുത്തിട്ടുണ്ട്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡിയായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹവുമായി ( Alia Bhatt and Ranbir Kapoor Marriage ) ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായി ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 2018മുതല്‍ പ്രണയത്തിലായിരുന്ന താരജോഡിയുടെ വിവാഹം ( Star Couple ) 14,15,16 തീയ്യതികളിലായി മുംബൈയില്‍ വച്ച് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം തന്നെ തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്‍ബീറിന്റെയും ആലിയയുടെയും വീടുകളും രണ്‍ബീര്‍ താമസിക്കുന്ന ഫ്ളാറ്റും മറ്റും വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയെടുത്തിട്ടുണ്ട്.
എന്നാല്‍ ഏത് ദിവസമാണ് കൃത്യമായും വിവാഹച്ചടങ്ങ് നടക്കുന്നത് എന്നതില്‍ ഉറപ്പ് കിട്ടിയിട്ടില്ല. ഇരുവരുടെയും കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം താരജോഡിയുടെ വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം വിവാഹത്തോടനുബന്ധിച്ച് ആലിയയുടെയോ രണ്‍ബീറിന്റെയോ ഫോട്ടോകളോ മറ്റ് വിശദാംശങ്ങളോ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇരുവരുടെയും പഴയ പല ചിത്രങ്ങളും വിവാഹച്ചടങ്ങുകളില്‍ നിന്ന് എടുത്തതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുവരികയാണ്.
കഴിഞ്ഞ ദിവസങ്ങളിലും ഈ പ്രവണത കണ്ടിരുന്നു. ഇന്നിതാ ആലിയയുടെ മെഹന്ദിയുടെ ചിത്രം എന്ന നിലയിലാണ് ഒരു ഫോട്ടോ പ്രചരിക്കുന്നത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ആലിയ, പ്രമുഖ മെഹന്ദി ആര്‍ട്ടിസ്റ്റ് വീണ നഗ്ഡയോടൊപ്പം നില്ക്കുന്ന ഫോട്ടോ ആണ് പ്രചരിക്കുന്നത്.
View this post on Instagram