പിറന്നാളിന് വാങ്ങിയ മിട്ടായിയിൽ ഇരുമ്പ് കഷ്ണം; ഉപഭോക്തൃ സെല്ലിൽ പരാതി നൽകുമെന്ന് തളങ്കര സ്വദേശി

പിറന്നാളിന് വാങ്ങിയ മിട്ടായിയിൽ ഇരുമ്പ് കഷ്ണം; ഉപഭോക്തൃ സെല്ലിൽ പരാതി നൽകുമെന്ന് തളങ്കര സ്വദേശി

കാസർകോട് : ടൗണിലെ ഹോൾസെയിൽ കടയിൽ  നിന്നും വാങ്ങിയ മിട്ടായി പാക്കറ്റിൽ നിന്ന് ഇരുമ്പ്  കഷ്ണം  ലഭിച്ചതായി  പരാതി. കൊച്ചുമക്കൾക്കായി വാങ്ങിയ മിട്ടായിപ്പൊതിയിലെ മിട്ടായിയിൽ നിന്നാണ് ഇരുമ്പ് കഷ്ണം  ലഭിച്ചത്. മിട്ടായി കഴിച്ചപ്പോൾ  വായിൽ ഇരുമ്പ് കഷ്ണം  തടയുകയായിരുന്നു. അതിന് മുൻപ് കുട്ടികൾ പാക്കറ്റിലെ ബാക്കി മിട്ടായികൾ കഴിച്ചിരുന്നുവെന്നും കുട്ടികൾ ഇരുമ്പാണെന്ന് അറിയാതെ  കഴിച്ചുകാണുമെന്നും തളങ്കര  സ്വദേശി  മുഫീദ് പറഞ്ഞു.
ഇതുമായി  ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ  പരാതി  നൽകാനാണ് മുഫീദിന്റെ തീരുമാനം. ഇത്തരത്തിലുള്ള  അഴിമതി  ഇനിയും ആവർത്തിക്കരുതെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ  നടപടി  വേണമെന്നും മുഫീദ്  ആവശ്യപ്പെട്ടു.