ബൈകിൽ കാറിടിച്ച് തട്ടിക്കൊണ്ട് പോയ അട്ക്കത്ത്ബയൽ സ്വദേശിയെ കണ്ടെത്തി; കയ്യിലുണ്ടായിരുന്ന 15 ലക്ഷം രൂപ തട്ടിയെടുത്തു

തട്ടിക്കൊണ്ട് പോയ സംഘം പണം കവർന്ന ശേഷം മജീദിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇയാൾ പൊലീസിൽ പരാതി നൽകാതെ നേരെ വീട്ടിൽ എത്തുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴാണ് ഇയാൾ തട്ടിക്കൊണ്ട് പോയ സംഭവത്തെ കുറിച്ച് പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.

ബൈകിൽ കാറിടിച്ച് തട്ടിക്കൊണ്ട് പോയ അട്ക്കത്ത്ബയൽ സ്വദേശിയെ കണ്ടെത്തി; കയ്യിലുണ്ടായിരുന്ന 15 ലക്ഷം രൂപ തട്ടിയെടുത്തു

കാസർകോട്: ബൈകിൽ കാറിടിച്ച് തട്ടിക്കൊണ്ട് പോയ അട്ക്കത്ത്ബയൽ സ്വദേശിയെ കണ്ടെത്തി.  അട്ക്കത്ത്ബയൽ സ്വദേശിയായ മജീദിനെയാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 
നേരത്തെ ബൈകിന്റെ ആർസി ഉടമയായ കുണ്ടംകുഴി സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഈ ബൈക്ക് നേരത്തെ കാസർകോട് സ്വദേശിക്ക് വിറ്റതാണെന്നും ആർസി മാറ്റിയിട്ടില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മജീദിനെ കണ്ടെത്തിയത്.
തട്ടിക്കൊണ്ട് പോയ സംഘം പണം കവർന്ന ശേഷം മജീദിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇയാൾ പൊലീസിൽ പരാതി നൽകാതെ നേരെ വീട്ടിൽ എത്തുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴാണ് ഇയാൾ തട്ടിക്കൊണ്ട് പോയ സംഭവത്തെ കുറിച്ച് പറഞ്ഞതെന്നും പൊലീസ് അറിയിച്ചു. ഇയാളിൽ നിന്ന് വിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കുഴൽ പണം ആയത് കൊണ്ടാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തട്ടിക്കൊണ്ട് പോയ സംഘത്തിനെ കണ്ടെത്താൻ പൊലീസ് വല വിരിച്ചിട്ടുണ്ട്.