ബദിയടുക്കയിൽ കാറില്‍ കടത്തുകയായിരുന്ന 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

പുത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേനോ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ കാറിനകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു

ബദിയടുക്കയിൽ കാറില്‍ കടത്തുകയായിരുന്ന 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ട്യത്തടുക്കയിലെ യൂസുഫ് ഷെരീഫിനെ(42)യാണ് ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അക്ഷിത് എസ് കരണ്‍മയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേനോ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ കാറിനകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. മുമ്പും യൂസുഫ് ഷെരീഫ് പുകയില ഉല്‍പ്പന്നങ്ങളുമായി പൊലീസ് പിടിയിലായിരുന്നു.

ബദിയടുക്കയിലെയും പരിസരങ്ങളിലേയും കടകളിലേക്ക് വില്‍പ്പനക്കായി യൂസുഫ് പാന്‍മസാല എത്തിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ മാധവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇസ്മായില്‍, പ്രവീണ്‍, മനൂപ്, പ്രിനേഷ്, ദിലീപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.