വീട് കഴുകാന്‍ തളിച്ച കീടനാശിനി ശ്വസിച്ച് കണ്ണൂരിലെ പെണ്‍കുട്ടി ബെംഗളൂരുവില്‍ മരിച്ചു

വീട് കഴുകാന്‍ തളിച്ച കീടനാശിനി ശ്വസിച്ച് കണ്ണൂരിലെ പെണ്‍കുട്ടി ബെംഗളൂരുവില്‍ മരിച്ചു

ബെംഗളൂരു ▪️കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ സ്വദേശിയായ എട്ടു വയസുകാരി അഹാനയാണ് മരിച്ചത്. ബെംഗളൂരു വസന്ത് നഗറിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ വിനോദിനേയും അമ്മയേയും ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീട് വൃത്തിയാക്കുന്നതിനായി തളിച്ച കീടനാശിനി ശ്വസിച്ചാണ് അപകടമെന്നാണ് വിവരം. ഉറങ്ങി എഴുന്നേറ്റ ഉടനെ വീട്ടുകാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അതിന് പിന്നാലെയായിരുന്നു കുട്ടിയുടെ മരണം.