വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച കേസ്; കെട്ടിച്ചമച്ചതെന്ന പരാതിയുമായി റിമാൻഡിലായ യുവാവ്
കാസർഗോഡ് ചൂരി സ്വദേശി ജാബിർ ആണ് കാസർഗോഡ് അഡിഷണൽ ജില്ലാ കോടതിയിൽ പരാതി നൽകിയത്.

കാസർകോട്: വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച കേസ് കെട്ടിച്ചമച്ചതെന്ന് യുവാവ്. കാസർഗോഡ് ചൂരി സ്വദേശി ജാബിർ ആണ് കാസർഗോഡ് അഡിഷണൽ ജില്ലാ കോടതിയിൽ പരാതി നൽകിയത്. തനിക്കെതിരെ മനഃപൂർവം കെട്ടിച്ചമച്ച കേസാണെന്നും ഈ കേസിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ജാബിർ അഡിഷണൽ ജില്ലാ ജഡ്ജിക്ക് നൽകിയ പരാതിയിൽ പറയുന്നു.
17 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കുകയും ചെയ്തു എന്ന കേസിലാണ് ജാബിർ ഉൾപ്പടെ 13 പേർക്കെതിരെ കാസർകോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നത്. കാമുകനായ അറഫാത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു.