സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

തിരുവനന്തപുരം(www.kasaragodtimes.com 10.06.2021): സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. 9 സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16 മുതലാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുക. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിരുന്നത്. ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. ലോക്ക് ഡൗണും കോവിഡ് വ്യാപനവും കാരണം യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവും കൂടി പരിഗണിച്ചായിരുന്നു റെയില്‍വേയുടെ തീരുമാനം.

മംഗലാപുരം - കോയമ്ബത്തൂര്‍ - മംഗലാപുരം, മംഗലാപുരം - ചെന്നൈ - മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം - ചെന്നൈ - മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - ആലപ്പുഴ - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂര്‍ - കൊച്ചുവേളി - മൈസൂര്‍ എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ - എറണാകുളം - ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം - കാരൈക്കല്‍ - എറണാകുളം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.