കാസർകോട് ആറാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്:കാസർകോട് ആറാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അടുക്കത്ത്ബയൽ ജി യു പി സ്കൂളിലെ വിദ്യാർത്ഥി മന്നിപ്പാടി ആലക്കോട് ഹൗസിംഗ് കോളനിയിലെ അനിൽ സ്വാതി ദമ്പതികളുടെ മകൻ ഋതുകൃഷ്ണ(11)യാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ അമ്മ വിസമ്മതിച്ചിരുന്നു. പിന്നീട് കിടപ്പുമുറിയിലേക്ക്‌പോയ ഋതുകൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .ഉടൻ കാസർഗോഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. സഹോദരങ്ങൾ : ഋജുല്‍ കൃഷ്ണ, ദേവലക്ഷ്മി കാസർഗോഡ് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു