മംഗളുരുവില്‍ 64-കാരി ഫഌറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളുരുവില്‍ 64-കാരി ഫഌറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

മംഗളൂരു(www.kasaragodtimes.com 10.06.2021): സ്ത്രീ ഫ്‌ളാറ്റിന്റെ 14-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുല്‍ഷേഖറിലെ പ്ലാമ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. 64 കാരിയായ പുഷ്പലതയാണ് മരിച്ചത്.
സ്ത്രീ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പറയപ്പെടുന്നു. നേരത്തെയും ആത്മഹത്യാശ്രമങ്ങള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.