ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കും തിരക്കും; 44 പേര്‍ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കും തിരക്കും; 44 പേര്‍ മരിച്ചു

മെറോണ്‍(www.kasaragodtimes.com 30.04.2021): വടക്കന്‍ ഇസ്രാലേയിലിലെ പ്രധാ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്.
പതിനായിരക്കണക്കിന് ഓര്‍ത്തഡോക്‌സ് ജൂതന്മാരാണ് പ്രാര്‍ത്ഥനക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹെലികോപ്ടറുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരാധനാലയം അടച്ചിട്ടിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് വീണ്ടും തുറന്നത്.