കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ(www.kasaragodtimes.com 01.04.2021): കാലിഫോര്‍ണിയയിലെ ബിസിനസ്​ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ കുട്ടിയുള്‍പ്പടെ നാല്​ പേര്‍ കൊല്ലപ്പെട്ടു. ഓറഞ്ച്​ നഗരത്തിലാണ്​ വെടിവെപ്പുണ്ടായത്​. വെടിവെപ്പ്​ നടത്തിയാള്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ടെന്ന്​ പൊലീസ്​ ലെഫ്​റ്റനന്‍റ്​ ജെന്നിഫര്‍ അമാത്​ അറിയിച്ചു. ബുധനാഴ്ച വൈകീട്ട്​ 5.30ഓടെയായിരുന്നു ആക്രമണം. വെടിവെപ്പ്​ നടത്തിയത്​ ആരാണെന്നത്​ സംബന്ധിച്ച്‌​ കൂടുതല്‍ വ്യക്​തത വന്നിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

ലോസ്​ എയ്​ഞ്ചലസില്‍ നിന്നും 30 മൈല്‍ അകലെ 14 ലക്ഷത്തോളം ജനം വസിക്കുന്ന നഗരമാണ്​ ഓറഞ്ച്​. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആക്രമണം ഹൃദയഭേദകമാണെന്നും പ്രതികരിച്ചു.