മൂന്നാംക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത്​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അഞ്ചു കുട്ടികൾ പിടിയിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മൂന്നാംക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത്​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അഞ്ചു കുട്ടികൾ പിടിയിൽ

റെവാരി: ഹരിയാനയില്‍ മൂന്നാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​ത കേസില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ഒരാള്‍ ഒളിവിലാണ്​.

എട്ടുവയസിനും 15വയസിനും ഇടയിലുള്ളവരാണ്​ പ്രതികള്‍. 18 വയസായ ഒരാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.അക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

മേയ്​ 24നാണ്​ കേസിന്​ ആസ്​പദമായ സംഭവം. പത്തുവയസുകാരി വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രതികള്‍ തട്ടിക്കൊണ്ട്​ പോകുകയായിരുന്നു. ​സമീപത്തെ സ്​കൂളില്‍ എത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്​തു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തി, രണ്ട​ു നമ്ബറുകളിലേക്ക്​ അയച്ചുനല്‍കുകയായിരുന്നു.

വ്യാഴാഴ്ച പെണ്‍കുട്ടിയെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത്​ ശ്രദ്ധയില്‍പ്പെട്ടതോടെ പിതാവ്​ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്​ 18കാരനെയും മറ്റു അഞ്ചുപേരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്രതികളില്‍ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ കുടുംബത്തില്‍നിന്നുള്ളവര്‍ തന്നെയാണ്​.

പ്രതികളായ ഏഴു​േപ​ര്‍ക്കെതിരെയും പോക്​സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പ്രതികളെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം ജുവനൈല്‍ ഹോമിലേക്ക്​ മാറ്റി. മറ്റൊരാള്‍ക്കായി തെര​ച്ചില്‍ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു.