മദ്യപിച്ചെത്തി ഹോട്ടലില്‍ അടിപിടി, തടയാനെത്തിയ പൊലീസിനെ ആക്രമിച്ചു: മൂന്ന് പേര്‍ അറസ്റ്റില്‍

മദ്യപിച്ചെത്തി ഹോട്ടലില്‍ അടിപിടി, തടയാനെത്തിയ പൊലീസിനെ ആക്രമിച്ചു: മൂന്ന് പേര്‍ അറസ്റ്റില്‍

വളാഞ്ചേരി(www.kasaragodtimes.com 11.03.2021): മദ്യപിച്ച്‌ ഹോട്ടലിലെത്തി അടിപിടിയുണ്ടാക്കുകയും പിടിച്ച്‌ മാറ്റാനെത്തിയ പൊലീസുകാരെ മര്‍ദിക്കുകയും ചെയ്ത മൂന്ന് പേര്‍ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. ആതവനാട് സ്വദേശികളായ കിഴക്കേചാലില്‍ ഷംസുദ്ദീന്‍ (36), അധികാരത്തില്‍ സുലൈമാന്‍ (42), കോല്‍ക്കാട്ടില്‍ സുധീര്‍ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി കോഴിക്കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. അമിതമായി മദ്യപിച്ച പ്രതികള്‍ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും തുടര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടിച്ച്‌ മാറ്റുന്നതിനിടയില്‍ ഇവര്‍ പൊലീസിനെയും മര്‍ദിച്ചു.തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി പ്രതികളെ ബലപ്രയോഗത്തില്‍ കീഴടക്കി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരനും വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പൊലീസുകാരനും ചികിത്സയിലാണ്. പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക ജോലി തടസ്റ്റപ്പെടുത്തിയതിനും മൂന്ന് പ്രതികള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തതായി വളാഞ്ചേരി എസ്‌എച്ച്‌ഒ പിഎം ഷമീര്‍ അറിയിച്ചു.