കോവിഡിന്റെ രണ്ടാംതരംഗത്തിന് വ്യാപനവേഗത കൂടുന്നു; കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡിന്റെ രണ്ടാംതരംഗത്തിന് വ്യാപനവേഗത കൂടുന്നു; കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ

രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗത്തിന് വ്യാപന വേഗത കൂടുതല്‍. രോഗബാധ രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കേന്ദ്രസംഘം ഇന്നെത്തും. കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചേരും.

കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന 4 ആഴ്ച നിര്‍ണായകമാണ്. രാജ്യത്ത് നിലവില്‍ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 11 സംസ്ഥാനങ്ങളിലാണ് 80% കേസുകളും. കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 55,469 പുതിയ കേസുകളും 297 മരണവും ഡല്‍ഹിയില്‍ 5100 കേസുകളും 17 മരണവും ഗുജറാത്തില്‍ 3280 കേസുകളും 17 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം അയച്ച 50 ഉന്നതതല മള്‍ട്ടി ഡിസിപ്ലിനറി പബ്ലിക് ഹെല്‍ത്ത് സംഘം ഇന്നെത്തും. എല്ലാ ജില്ലകളും സന്ദര്‍ശിക്കുന്ന സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കും. അനുദിനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംഘം റിപ്പോര്‍ട്ട് നല്‍കും. പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കാനും ആര്‍റ്റിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങളോട് ആവര്‍ത്തിച്ചു.

രാജ്യത്ത് ഇതുവരെ 8.40 കോടി പേരാണ് വാക്സീന്‍ സ്വീകരി ച്ചവര്‍. ഗുജറാത്ത്, ഛത്തീസ്‍ഗഢ്, ഡല്‍ഹി, രാജസ്ഥാനിലെ ജോദ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി.