കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; വകുപ്പുകള്‍ വൈകീട്ട് പ്രഖ്യാപിക്കും

കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; വകുപ്പുകള്‍ വൈകീട്ട് പ്രഖ്യാപിക്കും

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിലെ 24 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കര്‍ണാടകയില്‍ 34 മന്ത്രിമാര്‍ ഉണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ജള്‍പ്പെ!ടെ 10 മരന്തിമാര്‍ മെയ് 20 സത്യപ്രതിജ്ഞ ചെയ്തിരുന്നു.

എച്ച്‌.കെ. പാട്ടീല്‍, കൃഷ്ണബൈരെഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ. എച്ച്‌.സി. മഹാദേവപ്പ, ഈശ്വര്‍ ഖണ്ഡ്രെ, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബസപ്പ ദര്‍ശനാപുര്‍, ശിവാനന്ദ് പാട്ടില്‍, തിമ്മാപൂര്‍ രാമപ്പ ബാലപ്പ, എസ്.എസ്. മല്ലികാര്‍ജുൻ, ടി. ശിവരാജ് സംഗപ്പ, ഡോ. ശരണ്‍പ്രകാശ് രുദ്രപ്പ പാട്ടീല്‍, മംഗള്‍ വൈദ്യ, ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍, റഹിം ഖാൻ, ഡി. സുധാകര്‍, സന്തോഷ് എസ്. ലാഡ്, എൻ.എസ്. ബൊസെരാജു, ബിഎസ്. സുരേഷ, മധു ബംഗാരപ്പ, ഡോ. എം.സി. സുധാകര്‍, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാര്‍.

ഇന്ന് 11.45ന് രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് മുമ്ബാകെയാണ് സത്യപ്രതിജ്ഞ നടന്നത്. മന്ത്രിസ്ഥാനത്തിന് സമ്മര്‍ദവുമായി 20 ഓളം എം.എല്‍.എമാരും ഡല്‍ഹിയിലെത്തിയിരുന്നു.

പുതിയ മന്ത്രിമാരില്‍ മുസ്‍ലിം പ്രതിനിധിയായി ബിദര്‍ നോര്‍ത്തില്‍നിന്നുള്ള റഹിം ഖാൻ ഉണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ്- ജെ.ഡി-എസ് സഖ്യസര്‍ക്കാറില്‍ യുവജന-കായിക മന്ത്രിയായിരുന്നു. ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലെത്തുകയും സൊറാബ സീറ്റില്‍ സഹോദരനും സിറ്റിങ് എം.എല്‍.എയുമായിരുന്ന കുമാര്‍ ബംഗാരപ്പയെ പരാജയപ്പെടുത്തുകയും ചെയ്ത മധു ബംഗാരപ്പ, ബംഗളൂരുവില്‍നിന്ന് കൃഷ്ണബൈരെഗൗഡ, ദിനേശ് ഗുണ്ടുറാവു എന്നിവരും വനിത പ്രതിനിധിയായി ബെളഗാവിയില്‍നിന്നുള്ള ലക്ഷ്മി ഹെബ്ബാള്‍ക്കറും ഇടം പിടിച്ചു.

മന്ത്രിമാരില്‍ ആറ് ലിംഗായത് വിഭാഗവും നാല് വൊക്കലിഗ വിഭാഗവുമാണ് മന്ത്രിമാരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മൂന്നപേര്‍ എസ്.സി വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍ എസ്.ടി വിഭാഗത്തില്‍ നിന്നുമാണ്. അഞ്ചുപേര്‍ ഒ.ബി.സിയാണ്. ഒരാള്‍ ബ്രാഹ്മണനും.

പഴയ മൈസൂരു, കല്യാണ കര്‍നാടക മേഖലയില്‍ നിന്ന് ഏഴ് മന്ത്രിമാരും കിറ്റൂര്‍ കര്‍ണാടക മേഖലയില്‍ നിന്ന് ആറുപേരും സെൻട്രല്‍ കര്‍ണാടകയില്‍ നിന്ന് രണ്ടുപേരും മന്ത്രിസഭയിലുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രദേശ -ജാതി സമവാക്യങ്ങളെല്ലാം പൂരിപ്പിച്ചുകൊണ്ടാണ് മന്ത്രിസഭ പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൂാതെ, മുതിര്‍ന്ന എം.എല്‍.എമാര്‍ക്കും തുടക്കക്കാര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.