രണ്ടായിരത്തി​ന്റെ നോട്ടിന് 2100 രൂപയുടെ സാധനങ്ങൾ; ഇറച്ചിക്കടയിലെ പരസ്യം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

രണ്ടായിരത്തി​ന്റെ നോട്ടിന് 2100 രൂപയുടെ സാധനങ്ങൾ; ഇറച്ചിക്കടയിലെ പരസ്യം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നത് പലര്‍ക്കും തലവേദനയായ സാഹചര്യത്തില്‍ ഇറച്ചികടയുടെ പരസ്യം ചര്‍ച്ചയാവുകയാണ്.

നോട്ട് പിൻവലിക്കുന്നതായി ആര്‍.ബി.ഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകള്‍ മാറ്റിയെടുക്കാൻ ഓടുന്നവര്‍ക്ക് മുൻപിലാണ് ഈ പരസ്യം ശ്രദ്ധപിടിച്ചു പറ്റുന്നത്. ഈ കടയില്‍ നിങ്ങള്‍ രണ്ടായിരത്തിന്റെ നോട്ട് നല്‍കി സാധനം വാങ്ങുകയാണ് എങ്കില്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടുമെന്നാണ് ഡല്‍ഹിയിലെ ഇറച്ചികടയുടെ പരസ്യം.

നിലവില്‍ 2000 രൂപ മാറ്റിയെടുക്കാൻ പെട്രോള്‍ പമ്ബുകളാണ് പ്രധാന ആശ്രയം. സെപ്‌റ്റംബര്‍ വരെ നോട്ടുകള്‍ക്ക് സാധുതയുണ്ടെന്ന് ആര്‍.ബി.ഐ അറിയിച്ചുവെങ്കിലും പലയിടത്തും 2000 രൂപയുടെ നോട്ടുകള്‍ വാങ്ങാൻ തയാറാകാത്ത സാഹചര്യമാണുള്ളത്. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ നോട്ട് വാങ്ങാൻ കൂട്ടാക്കുന്നില്ല. വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വില്‍പന കൂട്ടാനുള്ള തന്ത്രമായാണ് വിലയിരുത്തുന്നത്.