കൊവിഡ് ബാധിച്ച്‌ മരണം, മൃതദേഹം സംസ്കരിച്ച്‌ 18ാം ദിവസം വൃദ്ധ മടങ്ങിയെത്തി, അമ്പരന്ന് ബന്ധുക്കള്‍

കൊവിഡ് ബാധിച്ച്‌ മരണം, മൃതദേഹം സംസ്കരിച്ച്‌ 18ാം ദിവസം വൃദ്ധ മടങ്ങിയെത്തി, അമ്പരന്ന് ബന്ധുക്കള്‍

ഹൈദരാബാദ്: 70 കാരിയായ തന്റെ ഭാര്യ ​ഗിരിജ്ജമ്മയെ കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു മുത്യാല ​ഗദ്ദയ്യ. കൊവിഡ് ബാധിച്ച ഭാര്യ വിജയവാഡയിലെ ആശുപത്രിയില്‍ വച്ച്‌ മരിച്ചു. ​മെയ് 15ന് മൂടിക്കെട്ടി കിട്ടിയ ഭാര്യയുടെ മൃതദേഹം ഗദ്ദയ്യ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിച്ചു. എന്നാല്‍ 18ാം ​ദിവസം ​ഗദ്ദയ്യയെയും വീട്ടുകാരെയും കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു, മരിച്ചെന്ന് കരുതിയ 70 കാരി ​ഗിരിജ്ജമ്മ തിരിച്ചുവന്നു!

ആന്ധ്രാപ്രദേശിലെ ജ​ഗയ്യപ്പേട്ട് മണ്ഡാലിലിലെ ​ക്രിസ്റ്റീനപേട്ട് ​ഗ്രാമത്തിലാണ് വിചിത്രമായ അനുഭവം ഉണ്ടായത്. മെയ് 12നാണ് വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൃദ്ധയെ പ്രവേശിപ്പിച്ചത്.