പണവും മാമ്പഴവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിട്ട് മർദിച്ചു

പണവും മാമ്പഴവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിട്ട് മർദിച്ചു

പാലക്കാട് എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് മർദ്ദനം. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മർദ്ദിച്ചത്. സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.