നാലുമാസം, 11കാരന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്; മൊബൈല്‍ ഷോപ്പില്‍ സംഘര്‍ഷം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നാലുമാസം, 11കാരന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്; മൊബൈല്‍ ഷോപ്പില്‍ സംഘര്‍ഷം

ചങ്ങരംകുളം(www.kasaragodtimes.com 03.04.2021): നാലുമാസംകൊണ്ട് 11-കാരന്‍ റീചാര്‍ജ് ചെയ്തത് 28000 രൂപയ്ക്ക്. തൃശൂരിലെ ആലംകോട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആലംകോട്ടെ മൊബൈല്‍ ഷോപ്പിന് മുന്നില്‍ സംഘര്‍ഷമുണ്ടായി.

11-കാരന്റെ വീട്ടില്‍ നിന്നും നിരന്തരം പണം മോഷണം പോയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലില്‍ വലിയ സംഖ്യയില്‍ റീചാര്‍ജ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷണംപോയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

തുടര്‍ന്ന് 11-കാരന്റെ രക്ഷിതാക്കള്‍ മൊബൈല്‍ ഷോപ്പിലെത്തി വിവരം അന്വേഷിച്ചു. ഇത് അവസാനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

15 ഓളം കുട്ടികള്‍ ഒരുമിച്ചാണ് വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്നതെന്നും മൊബൈലില്‍ ഗെയിം കളിക്കാനായിരുന്നു റീചാര്‍ജ് ചെയ്യുന്നതെന്നും മൊബൈല്‍ ഷോപ്പ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.

കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവായിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. രക്ഷിതാക്കള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ഥികള്‍ വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്ന് മൊബൈല്‍ഷോപ്പ് ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.