ബിരിയാണി കഴിച്ച 10 വയസ്സുകാരി മരിച്ചു; ഭക്ഷ്യ വിഷബാധയേറ്റ് 29 പേര്‍ ആശുപത്രിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബിരിയാണി കഴിച്ച 10 വയസ്സുകാരി മരിച്ചു; ഭക്ഷ്യ വിഷബാധയേറ്റ് 29 പേര്‍ ആശുപത്രിയില്‍

ചെന്നൈ: ബിരിയാണിയില്‍നിന്നും ഭക്ഷ്യവിഷാബാധയേറ്റ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇതേ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച 29 പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ തിരുവണ്ണാമലൈ ജില്ലയിലെ അരണിയിലാണ് സംഭവം. ഹോട്ടല്‍ ഉടമയും ഷെഫും അറസ്റ്റിലായിട്ടുണ്ട്.

അരണിക്ക് സമീപത്തെ സെവന്‍ സ്റ്റാര്‍ ബിരിയാണി എന്ന റെസ്റ്റൊറന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും തലചുറ്റലും അനുഭപ്പെടുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ആളുകള്‍ ചികിത്സ തേടി. കുടുംബവുമൊത്ത് ഹോട്ടലില്‍നിന്നും ബിരിയാണിയും ചിക്കനും കഴിച്ച ലോഷിനി എന്ന 10 വയസ്സുകാരിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അരണി റെവന്യു ഡിവിഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്നിവര്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹോട്ടല്‍ അടച്ചുപൂട്ടിയ പൊലീസ്, ഉടമ അംജദ് ബാഷയെയും ഷെഫ് മുനിയാണ്ടിയെയും അറസ്റ്റ് ചെയ്തു.