ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റില്‍

Latest  News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റില്‍

തിരുവനന്തപുരം(www.kasaragodtimes.com 16.06.2020) : 2019 ഡിസംബറിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്മെന്റ് പരീക്ഷ ഓഗസ്റ്റ് 8 9 10 തീയതികളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാർട്ട് ത്രീ വിഷയങ്ങളെല്ലാം ഉൾപ്പെടെ പരമാവധി മൂന്നു വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം. ഒന്നാം വർഷ തുല്യത പരീക്ഷയിൽ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്ത പരീക്ഷാർത്ഥികൾക്ക് ആ  വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം വർഷ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്ത അവർക്ക് മുഴുവൻ വിഷയങ്ങളും രജിസ്റ്റർചെയ്ത എഴുതാം. 2019 ഡിസംബറിൽ രണ്ടാം വർഷ തുല്യതാ പരീക്ഷ എഴുതി പരാജയപ്പെട്ടവർ, വിഷയത്തിൻറെ/ വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം. ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പേപ്പറൊന്നിന് 500 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 100 രൂപയുമാണ്. പിഴയില്ലാതെ ജൂലൈ 3 വരെ ഫീസടക്കാം. 20 രൂപ പിഴയോടെ ജൂലൈ 10 വരെയും ഫീസടക്കാം. 1000 രൂപ സൂപ്പർ ഫൈനോടെ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്. സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലുമാണ് ഫീസ് അടക്കേണ്ടത്. നോട്ടിഫിക്കേഷന്റെ  പൂർണ്ണരൂപം www.dhsekerala.gov.in ൽ ലഭ്യമാണ്