സി കെ വിനീത്, മുഹമ്മദ് റാഫി എന്നിവർ ഉൾപ്പെടെ 6 സൂപ്പർ താരങ്ങൾക്ക് അഖിലേന്ത്യാ സെവൻസിൽ വിലക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സി കെ വിനീത്, മുഹമ്മദ് റാഫി എന്നിവർ ഉൾപ്പെടെ 6 സൂപ്പർ താരങ്ങൾക്ക് അഖിലേന്ത്യാ സെവൻസിൽ വിലക്ക്

കേരള ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ സി കെ വിനീത്, മുഹമ്മദ് റാഫി തുടങ്ങി പ്രമുഖരായ ആറ് താരങ്ങള്‍ക്ക് അഖിലേന്ത്യാ സെവന്‍സില്‍ വിലക്ക്. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ആണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മലബാര്‍ ഫുട്ബോള്‍ അസോസിയേഷന് കീഴില്‍ ഉള്ള അംഗീകാരമില്ലാത്ത സെവന്‍സ് ടൂര്‍ണമെന്റില്‍ കളിച്ചതിനാണ് സെവന്‍സിലെ സെലിബ്രിറ്റി താരങ്ങള്‍ക്ക് ഒക്കെ വിലക്ക് ലഭിച്ചിരിക്കുന്നത്.

സി കെ വിനീത്, മുഹമ്മദ് റാഫി, അബ്ദുല്‍ ഹഖ്, ആസിഫ് കോട്ടയില്‍, ഷിബിന്‍ രാജ്, രാഹുല്‍ കെപി എന്നിവര്‍ക്കൊക്കെ ആണ് വിലക്ക് ലഭിച്ചിരിക്കുന്നത്. ഇവരെ ആരെയും ഇനി അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ കളിപ്പിക്കാന്‍ പാടില്ല എന്ന് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി.  കാഞ്ഞങ്ങാട് നടക്കുന്ന ആസ്പയര്‍ സിറ്റി സെവന്‍സില്‍ ആയിരുന്നു വിനീത് അടക്കമുള്ള താരങ്ങള്‍ ഇറങ്ങിയത്‌