സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി

തിരുവനന്തപുരം(www.kasaragodtimes.com 14.10.2020): സംസ്ഥാനത്ത്​ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന്​ 30 രൂപ കുറഞ്ഞ്​ 4695 രൂപയാണ്​ ഇന്നത്തെ വില. പവന്​ 240 രൂപ കുറഞ്ഞ്​ 37,560 രൂപയിലെത്തി.

ആഗോളവിപണിയിലും സ്വര്‍ണ വില ഇടിയുകയാണ്​. ഡോളര്‍ കരുത്താര്‍ജിക്കുന്നത്​ വില ഇടിയുന്നതിനുള്ള ഒരു കാരണമാണ്​. യു.എസില്‍ സാമ്ബത്തിക പാക്കേജ്​ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ ഓഹരിയിലുള്‍പ്പടെ പണമിറക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്​. ഇതും വില കുറയുന്നതിനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നു. കോവിഡ്​ വാക്​സിന്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്​.

കോവിഡും തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികളും കാരണം 25 ശതമാനമാണ്​ ഈ വര്‍ഷം സ്വ​ര്‍ണവില ഉയര്‍ന്നത്​. ആഗോള സമ്ബദ്​വ്യവസ്ഥക്ക്​ പ്രതീക്ഷിച്ച ആഘാതമുണ്ടായിട്ടില്ലെന്ന ഐ.എം.എഫ്​ പ്രഖ്യാപനവും ചൈനയെ പോലുള്ള രാജ്യങ്ങള്‍ വേഗത്തില്‍ പ്രതിസന്ധിയില്‍ നിന്ന്​ കര കയറുന്നതും സ്വര്‍ണവിലയെ വരുംനാളുകളിലും കാര്യമായി സ്വാധീനിക്കാനിടയുണ്ട്​.

Dailyhunt