സംസ്ഥാനത്തെ നവരാത്രി ആഘോഷം; മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്തെ നവരാത്രി ആഘോഷം; മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം(www.kasaragodtimes.com 17.10.2020): സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണം.
നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാവു.വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ക്ഷേത്രങ്ങളില്‍ അടക്കം വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോണ്‍ നമ്ബര്‍ വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം. 65 വയസിന് മുകളില്‍ ഉള്ളവരും ഗര്‍ഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാകും ഉചിതം.