സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം(www.kasaragodtimes.com 28.07.2020): സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന പ്രപുഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയുടെതാണ് സംസ്ഥാനത്ത് ഇന്ന് ചെയ്ത മൂന്നാമത്തെ കൊവിഡ് മരണം. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പ‌ഞ്ചായത്തിലെ 14-ാം വാര്‍ഡിലായിരുന്നു ഇവരുടെ താമസം.