സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം നൽകണം, അവശ്യസർവീസുകൾക്ക് പാസ്: പുതിയ മാർഗനിർദേശവുമായി പൊലീസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം നൽകണം, അവശ്യസർവീസുകൾക്ക് പാസ്: പുതിയ മാർഗനിർദേശവുമായി പൊലീസ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപടികള്‍ കടുപ്പിച്ച്‌ കേരള പൊലീസ്. സ്വകാര്യ വാഹനങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്ത് ആവശ്യത്തിനാണ് പുറത്ത് പോകുന്നത് എന്ന് ഇതില്‍ വ്യക്തമാക്കണം. യാത്രക്കാരന്‍ പറഞ്ഞത് ശരിയാണോ എന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ ഓട്ടോയും ടാക്‌സിയും ഉപയോഗിക്കാന്‍ അനുവദിക്കൂ. അവര്‍ക്ക് പാസ് നല്‍കും. മരുന്ന് പോലെയുളള അവശ്യ വസ്തുക്കള്‍ കൊണ്ടു വരാനും മറ്റും ഓട്ടോയും ടാക്‌സിയും ഉപയോഗിക്കാം.  ഇതിനായി പാസ് നല്‍കുമെന്നും ഡിജിപി അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി അവശ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഐഡന്റിന്റി കാര്‍ഡ് കാണിച്ചാല്‍ മതിയാകും. ജനങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നടപടികള്‍ കര്‍ശനമാക്കിയതെന്നും അദ്ദേഹം അറിയിച്ചു.