സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നത് ആലോചിക്കാമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നത് ആലോചിക്കാമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം(www.kasaragodtimes.com 26.10.2020): വാളയാര്‍ കേസില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ മാത്രം സമരത്തില്‍ നിന്ന് പിന്‍മാറുന്ന കാര്യം ആലോചിക്കാമെന്ന് പെണ്‍കുട്ടികളുടെ അമ്മ. സമരം അവസാനിപ്പിക്കണം എന്നും സര്‍ക്കാരിന്റെയും മാതാപിതാക്കളുടെയും ആവശ്യം ഒന്നാണ് എന്ന മന്ത്രി ബാലന്റെ വാക്കുകള്‍ക്കാണ് അമ്മയുടെ പ്രതികരണം. തല്‍ക്കാലം സമരവുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാളയാര്‍ എത്തി. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിധി വന്ന ശേഷം തുടരന്വേഷണത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കരിന്റെത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ല. മാതാപിതാക്കള്‍ക്ക് നീതി ആവശ്യപ്പെട്ടു മഹിളാമോര്‍ച്ച പ്രവര്‍ത്തകരും ആരും വാളയാറില്‍ സമരം തുടങ്ങി. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും സിബിഐ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.