സാമുദായിക ഭിന്നത സൃഷ്ടിക്കുന്നു; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സാമുദായിക ഭിന്നത സൃഷ്ടിക്കുന്നു; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം

മുംബൈ(www.kasaragodtimes.com 17.10.2020): സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബാന്ദ്ര മജിസ്‌ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നെസ് ട്രെയിനറുമായ മുനവ്വറലി സയ്യിദ് നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. നടിയും സഹോദരിയും ട്വീറ്റുകളിലൂടെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹരജിക്കാന്റെ പരാതി.

മുംബൈയെ പാക് അധീന കശ്മീറിനോട് കങ്കണ ഉപമിച്ചതടക്കം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ട്വീറ്റുകളുടെയും അഭിമുഖങ്ങളുടെയും ഉദ്ദേശ്യം അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.