സന്ദര്‍ശകര്‍ക്ക് വര്‍ണ വിസ്മയം സമ്മാനിക്കാന്‍ ദുബൈ ഗാര്‍ഡന്‍ ഗ്ലോ ഒരുങ്ങി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സന്ദര്‍ശകര്‍ക്ക് വര്‍ണ വിസ്മയം സമ്മാനിക്കാന്‍ ദുബൈ ഗാര്‍ഡന്‍ ഗ്ലോ ഒരുങ്ങി

ദുബൈ(www.kasaragodtimes.com 15.10.2020): സന്ദര്‍ശകര്‍ക്ക് വര്‍ണ വിസ്മയം സമ്മാനിക്കാന്‍ ദുബൈ ഗാര്‍ഡന്‍ ഗ്ലോ ഒരുങ്ങി, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ആറാം പതിപ്പില്‍ സന്ദര്‍ശകരെ വരവേല്‍ക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
സന്ദര്‍ശകര്‍ക്ക് അപൂര്‍വ ലോകമൊരുക്കി ദുബായ് ഗാര്‍ഡന്‍ ഗ്ലോ ആറാം പതിപ്പിന് തുടക്കമായി. മാജിക് പാര്‍ക്ക് ഇത്തവണയും സന്ദര്‍ശകരെ വിസ്മയിപ്പിക്കും. ഇരുപത്തിയഞ്ചിലേറെ മാന്ത്രിക ഫ്രെയിമുകള്‍ മാജിക് പാര്‍ക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ദിനോസര്‍ പാര്‍ക്ക്, ഐസ് പാര്‍ക്ക്, ഗ്ലോ പാര്‍ക്ക്, ആര്‍ട്ട് പാര്‍ക്ക് എന്നിവയെ നിലനിര്‍ത്തികൊണ്ടാണ് പുതിയ മാജിക് പാര്‍ക്ക്. വിഷ്വല്‍ ആര്‍ട്ടുകള്‍ ഉപയോഗപ്പെടുത്തി പ്രകാശത്തിന്റെ സഹായത്തോടെ പ്രത്യേക ലോകമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.
കൈകള്‍ കൊണ്ടുനിര്‍മിച്ച ലൈറ്റുകളാണ് പൂന്തോട്ടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
മേഖലയിലെ ഏറ്റവും വലിയ ഐസ് പാര്‍ക്കും സന്ദര്‍ശകര്‍ക്ക് പ്രധാന ആകര്‍ഷണമാകും. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ദിനോസര്‍ പാര്‍ക്കില്‍ മൂന്ന് കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന നൂറ് ദിനോസറുകളാണ് കാത്തിരിക്കുന്നത്. ഡിനോ മ്യൂസിയവും അമ്യൂസ്‌മെന്റ് കിയോസ്‌കുകളും രസകരമായ അനുഭവമാണ്. പത്ത് ദശലക്ഷത്തിലധികം എല്‍.ഇ.ഡി.ലൈറ്റുകളും റീസൈക്കിള്‍ഡ് തുണിത്തരങ്ങളുമാണ് ഗാര്‍ഡന്‍ ഗ്ലോ അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാതലത്തില്‍ സുരക്ഷാമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ 11വരെയാണ് പ്രവര്‍ത്തന സമയം. 65 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.