സൗദി അറേബ്യയിൽ 841 പേർ കൂടി രോഗമുക്തരായി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സൗദി അറേബ്യയിൽ 841 പേർ കൂടി രോഗമുക്തരായി

റിയാദ്​: സൗദി അറേബ്യയില്‍ തിങ്കളാഴ്​ച 841 കോവിഡ്​ ബാധിതര്‍ കൂടി സുഖം പ്രാപിച്ചു. 455 പേര്‍ക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു.

ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 3,33,648 പോസിറ്റീവ്​ കേസുകളില്‍ 3,17,846 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.3 ശതമാനമായി ഉയര്‍ന്നു. 1.4 ശതമാനമാണ്​ മരണനിരക്ക്​. 

രാജ്യത്ത്​ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11090 ആയി കുറഞ്ഞു. ഇതില്‍ 1034 പേരുടെ നില ഗുരുതരമാണ്​. 

റിയാദ്​ 5, ജിദ്ദ 4, മക്ക 4, ഹുഫൂഫ്​ 1, ദമ്മാം 1, ഹാഇല്‍ 2, അബഹ 4, ഹഫര്‍ അല്‍ബാത്വിന്‍ 2, ജീസാന്‍ 2, അബൂ അരീഷ്​ 1, സബ്​യ 1, അല്‍റസ്​ 1, മുസാഹ്​മിയ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്​ച മരണങ്ങള്‍ സംഭവിച്ചത്​.  24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 52. 

മദീന​ 48, മക്ക 35, റിയാദ്​​ 33, ഹുഫൂഫ്​​ 32, ദമ്മാം 24, അറാര്‍​ 15, ഹാഇല്‍​​ 13, മുബറസ്​ 11, ബുറൈദ 11, ജുബൈല്‍​ 9, ഖമീസ്​ മുശൈത്ത്​​ 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്​ച 44,112 സാമ്ബിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,392,497 ആയി.