ലോക്ക് ഡൗൺ:  മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഏപ്രിൽ മാസത്തിലെ കെട്ടിടമുറികളുടെ വാടക ഒഴിവാക്കും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ലോക്ക് ഡൗൺ:  മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഏപ്രിൽ മാസത്തിലെ കെട്ടിടമുറികളുടെ വാടക ഒഴിവാക്കും

കാസർകോട് (www.kasaragodtimes.com 02.04.2020): കൊറോണ വൈറസ് രാജ്യവ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇരുപത്തി ഒന്ന് ദിവസം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും തുടർന്ന് കടകമ്പോളങ്ങൾ അടച്ചിടേണ്ടിവരികയും ചെയ്യുന്ന  സാഹചര്യത്തിൽ കാസർകോട് തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെ ഉടമസ്തതയിലുള്ള വാടകയ്ക്ക് നൽകിയ  കെട്ടിട മുറികളുടെ ഏപ്രിൽ മാസത്തിലെ വാടക ഒഴിവാക്കി കൊടുക്കുമെന്ന് പ്രസിഡണ്ട് യഹ്യാ തളങ്കരയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും അറിയിച്ചു.