ലോക്ക് ഡൗൺ നിർദ്ദേശ ലംഘനം: കാസർകോട് 20 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ലോക്ക് ഡൗൺ നിർദ്ദേശ ലംഘനം: കാസർകോട് 20 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 

കാസർകോട് (www.kasaragodtimes.com 03.04.2020): ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ജില്ലയിൽ ഏപ്രിൽ രണ്ടിന്  20 കേസുകൾ രജിസ്റ്റർ ചെയ്തു. കുമ്പള -3, കാസർകോട്-1, വിദ്യാനഗർ-1, ബദിയടുക്ക-1, ആദുർ-2, ബേക്കൽ- 2, അമ്പലത്തറ-2, ഹോസ്ദുർഗ്-1, ചന്തേര-3, ചീമേനി-2, വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാൽ-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തു. 18  വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. 
ഇതുവരെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി 289  കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 435 പേരെ അറസ്റ്റ് ചെയ്തു. 194 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.