റേഷൻ കാർഡ് ഉടമകൾക്ക് കോവിഡ് ബോണസായി ഏപ്രിൽ രണ്ടിന് നൽകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

റേഷൻ കാർഡ് ഉടമകൾക്ക് കോവിഡ് ബോണസായി ഏപ്രിൽ രണ്ടിന് നൽകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി

തിരുവനന്തപുരം (www.kasaragodtimes.com 23.03.2020): പൊതുമരാമത്ത് വകുപ്പ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്ന വസ്തുക്കൾ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കോവിഡ്  ബോണസായി ഏപ്രിൽ രണ്ടിന് നൽകുമെന്നത് വ്യാജപ്രചരണം. ഫേസ്ബുക്ക് വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേതായ പേരിൽ പ്രചരണം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ല. വ്യാജപ്രചരണം നടത്താതിരിക്കുകയെന്നും   അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ ആവശ്യപ്പെട്ടു. അതേസമയം നിലവിൽ ഇങ്ങനെയൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും വ്യാജവാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ   ചെയ്യരുതെന്നും ഭക്ഷ്യവിതരണ വകുപ്പും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു