റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും; ഡിസിജിഐ അനുമതി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും; ഡിസിജിഐ അനുമതി

ദില്ലി(www.kasaragodtimes.com 17.10.2020): റഷ്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയിലും. സ്‍പുട്‍നിക് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നല്‍കി. മനുഷ്യരില്‍ 2,3 ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. ഡോ.റെഡി ലാബ്സ് ആണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്. അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച്‌ മുതല്‍ ഇന്ത്യയില്‍ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഡിസംബറോടെ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. 2021ന്‍റെ രണ്ടാം പാദത്തില്‍ ലോകത്ത് ഒട്ടാകെ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.