രാമക്ഷേത്ര ശിലാസ്ഥാപനം ; സംഘർഷസാധ്യത; മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാമക്ഷേത്ര ശിലാസ്ഥാപനം ; സംഘർഷസാധ്യത;  മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു(www.kasaragodtimes.com 04.08.2020): അയോധ്യയിൽ ബുധനാഴ്ച നടക്കുന്ന രാമക്ഷേത്ര നിർമാണ ശിലാസ്ഥാപന ചടങ്ങിന്റെ  പശ്ചാത്തലത്തിൽ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മുതൽ വ്യാഴാഴ്ച രാവിലെ ആറുവരെ 144 വകുപ്പ് അനുസരിച്ച് നിരോധനാജ്ഞ. രാമക്ഷേത്ര നിർമാണം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ സംഘടനകൾ അനുകൂലിച്ചും പ്രതികൂലിച്ചും മംഗളുരുവിൽ വിവിധ കലാവിവിധ സംഘടനകൾ അനുകൂലിച്ചും പ്രതികൂലിച്ചും മംഗളുരുവിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് സംഘർഷത്തിന് വഴിയൊരുക്കുമെന്ന് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രകടനങ്ങൾ, പൊതുയോഗങ്ങൾ, അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടൽ, പടക്കംപൊട്ടിക്കൽ  തുടങ്ങിയവയെല്ലാം നിരോധിച്ചു