രാജ്യത്ത് ലോക്ക് ഡൗൺ മാർഗനിർദ്ദേശം പുറത്തിറക്കി
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തര്സസംസ്ഥാന ബസ് സര്‍വീസുകള്‍ക്കും സംസ്ഥാനത്തിനകത്തെ ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസ സ്ഥാപനമങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ഹോട്ടലുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയും അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍ തുറക്കാനും അനുമതിയില്ല.
ന്നേരത്തെ ലോക്ക്ഡൗണ്‍ ഈ മാസം മുപ്പത്തൊന്നുവരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. മുമ്ബുള്ളതില് നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് പ്രധാനമന്ത്രി നേരത്തേ സൂചിപ്പിച്ചത്. മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.കൊവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്നാടും മഹാരാഷ്ട്രയും നേരത്തേ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.സംസ്ഥാന-അന്തര്‍സംസ്ഥാന ബസ് സര്‍വീസ് അനുവദിച്ചു. ടാക്സി, ഓട്ടോറിക്ഷാ, സൈക്കിള്‍ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകല്‍സമയത്ത് ആളുകള്‍ക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 60 വയസിനു മുകളിലുള്ളവരും ഒഴികെ). വലിയ കൂടിച്ചേരലുകള്‍ എന്നിവയ്ക്ക് അനുമതിയില്ല.
സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കണ്ടെയ്മെന്റ് സോണുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
• ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി.
• കടകള്‍ തുറക്കും.
• ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ എന്നിവ തുറക്കും.
• പൊതുപരിപാടികള്‍ക്ക് നിയന്ത്രണം തുടരും.
• ഹോട്ടലുകള്‍, തീയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുറക്കില്ല.
• വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും.
• അന്തര്‍ ജില്ലാ യാത്രകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
• അന്തര്‍ സംസ്ഥാന യാത്രകള്‍ സംസ്ഥാനങ്ങളുടെ ധാരണപ്രകാരം.
• പൊതുയിടങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹം.
• വിമാന സര്‍വീസുകള്‍ ഇല്ല.
• കാണികളില്ലാതെ കായിക മത്സരങ്ങള്‍ നടത്താം.
• നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണമില്ല.
• ആളു കൂടുന്ന പരിപാടികള്‍ക്ക് നിയന്ത്രണം തുടരും.