രാജ്യത്ത് കൊവിഡ് രോഗമുക്തര്‍ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 62,212 പേര്‍ക്ക് രോഗം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

രാജ്യത്ത് കൊവിഡ് രോഗമുക്തര്‍ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 62,212 പേര്‍ക്ക് രോഗം

ദില്ലി(www.kasaragodtimes.com 17.10.2020): രാജ്യത്ത് കൊവിഡ് രോഗമുക്തര്‍ 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. ആകെ രോഗബാധിതര്‍ 74 ലക്ഷം പിന്നിട്ടെങ്കിലും 7,95,087 രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 62,212 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 ആയി. ഇന്നലെ 837 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ രാജ്യത്ത് മരണമടഞ്ഞത്.മഹാരാഷ്ട്രയില്‍ ഇന്നലെ 11,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,885 പേര്‍ രോഗമുക്തി നേടി.കര്‍ണാടകയില്‍ 7,542 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 8,580 പേര്‍ക്ക് രോഗം ഭേദമായി. ബംഗാളില്‍ ഇന്നലെ 3,771പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ ഇന്നലെ മാത്രം 3,432 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.